മുരണിയിൽ അങ്കണവാടി-വയോജനക്ലബ്ബ് മന്ദിരം ഒരുങ്ങി

 അങ്കണവാടി, വയോജനക്ലബ്ബ്‌ എന്നിവക്കായി മുരണിയിൽ ഇരുനിലമന്ദിരം ഒരുങ്ങി. മൂന്നുലക്ഷം രൂപ ഗ്രാമപ്പഞ്ചായത്തും ഒരുലക്ഷം രൂപ നാട്ടുകാരുടെ സംഭാവനയായും സ്വരൂപിച്ചാണ് ഇതിനായി നാല് സെന്റ് സ്ഥലം വാങ്ങിയതെന്ന് പഞ്ചായത്ത് അംഗം പ്രകാശ് വടക്കേമുറി അറിയിച്ചു. കെട്ടിടം പണിയാൻ ഏഴുലക്ഷം രൂപ ജില്ലാ പഞ്ചായത്ത് ഫണ്ടിൽനിന്ന്‌ ലഭിച്ചു. 20.27 ലക്ഷം രൂപ പഞ്ചായത്ത് അനുവദിച്ചു.

കെട്ടിടം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് മാത്യു ടി.തോമസ് എം.എൽ.എ. ഉദ്‌ഘാടനം ചെയ്യും. മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു മേരി തോമസ് അധ്യക്ഷത വഹിക്കും.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ