മല്ലപ്പള്ളിയിൽ കാട്ടുപന്നിശല്യം രൂക്ഷം; വ്യാപക കൃഷിനാശം

 മല്ലപ്പള്ളി പഞ്ചായത്തിൽ കാട്ടുപന്നിശല്യം അതീവ രൂക്ഷമാകുകയും വ്യാപകമായ കൃഷിനാശം ഉണ്ടാകുകയും ചെയ്തതായി റിപ്പോർട്ട്. കഴിഞ്ഞദിവസം രാത്രിയിൽ കൂട്ടമായെത്തിയ കാട്ടുപന്നികൾ മല്ലപ്പള്ളി ഈസ്റ്റ് തേക്കുംപ്ലാക്കൽ കെ.എസ്. സുനിൽകുമാറിന്റെ കൃഷിയിടം ആക്രമിച്ചു. രണ്ടര മാസം വളർച്ചയെത്തിയ 60 മൂട് ഏത്തവാഴ തൈകളും, 25 സെന്റിൽ കൃഷി ചെയ്തിരുന്ന വഴുതന, പച്ചമുളക്, വെണ്ട, മത്തൻ, വാളരിപ്പയർ തുടങ്ങിയ പച്ചക്കറി തൈകളും പന്നിക്കൂട്ടം പൂർണ്ണമായി നശിപ്പിച്ചു. പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം വർദ്ധിക്കുന്നത് കർഷകരെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ