ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് പരിക്ക്

 


മല്ലപ്പള്ളി: പൂവനക്കടവ് - ചെറുകോൽപുഴ റോഡിൽ കൂടക്കല്ല് പാലത്തിന് സമീപം ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് അപകടം. കഴിഞ്ഞദിവസം രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. പെരുമ്പെട്ടിയിൽ നിന്നും അരിക്കൽ ഭാഗത്തേക്ക് വന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. കനത്ത മഴയെത്തുടർന്ന് റോഡിലുണ്ടായ വഴുക്കലാണ് വാഹനം നിയന്ത്രണം വിടാൻ കാരണമായതെന്ന് പറയപ്പെടുന്നു.

റോഡിൽ നിന്നും തെന്നിമാറിയ വാഹനം സമീപത്തെ 12 അടിയിലേറെ താഴ്ചയുള്ള തോട്ടിലേക്കാണ് പതിച്ചത്. അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരൻ പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപെട്ടു. എന്നാൽ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷയുടെ ഡ്രൈവർ പെരുമ്പെട്ടി സ്വദേശി ജോൺസന് (53) അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ