തിരുവല്ലയിൽ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു പരിഭ്രാന്തിയിൽ ഓടുന്നതിനിടെ ഒൻപതു പേർക്ക് നിലത്തു വീണ് പരിക്കേറ്റു. ശ്രീവല്ലഭ ക്ഷേത്രത്തിൽ ഇടഞ്ഞ ആന മറ്റൊരു ആനയെ പിന്നിൽനിന്നും കുത്തുകയായിരുന്നു.
ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. ക്ഷേത്രത്തിലെ ഉത്സവം രണ്ടാം ദിവസം ആയിരുന്നു ഇന്ന് ശ്രീവേലി നടക്കുമ്പോലാണ് ആന ഇടഞ്ഞത് ഈ ക്ഷേത്രത്തിലെ ആനയായ തിരുവല്ല ജയരാജ് പിന്നിലാണ് ഉത്സവത്തിനായി കൊണ്ടുവന്ന ഉണ്ണിക്കുട്ടൻ എന്ന ആന കുത്തിയത്. തുടർന്ന് ആന ഓടുകയായിരുന്നു. പരുപാടി സ്ഥലത്തേക്ക് ആന ഓടിവരുന്നത് കണ്ട് ജനങ്ങൾ ചിതറി ഓടുകയായിരുന്നു. ആനയുടെ മുകളിൽ ഇരുന്ന കീഴ്ശാന്തിക്ക് വീണ് പരുക്ക് പറ്റി. പരിഭാന്തരായി ഓടിയ ആളുകൾക്കും വീണ് പരുക്ക് പറ്റിയിട്ടുണ്ട്. പരുക്ക് പറ്റിയ എല്ലാവരെയും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരു ആനകളെയും തളച്ചു.