കുന്നന്താനത്ത് ഇന്റഗ്രേറ്റഡ് പ്ലാസ്റ്റിക്‌ പ്രോസസിങ്‌ യൂണിറ്റ്

കുന്നന്താനം പാമല കിൻഫ്രാ പാർക്കിൽ ജില്ലാ പഞ്ചായത്തും ക്ലീൻ കേരള കമ്പനിയും ചേർന്ന് ഇന്റഗ്രേറ്റഡ് പ്ലാസ്റ്റിക് പുനഃചംക്രമണ ഫാക്ടറി നിർമിക്കും. ഈ വർഷം നവംബറിൽ പദ്ധതി കമ്മിഷൻ ചെയ്യാനാണ് തീരുമാനം.

റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ നിർമലഗ്രാമം നിർമലനഗരം നിർമലജില്ല പദ്ധതിയുടെ ഭാഗമായിട്ടാണ് നടപടി.

കിൻഫ്രാ പാർക്കിൽ ക്ലീൻ കേരളകമ്പനി പ്രതിനിധികൾ, ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികൾ, പദ്ധതി നിർമാണം ഏറ്റെടുത്തിരിക്കുന്ന കേരള ഇലക്ടിക്കൽസ് ഉദ്യോഗസ്ഥർ എന്നിവർ പ്രവർത്തനങ്ങൾ വിലയിരുത്തി. തദ്ദേശസ്ഥാപനങ്ങൾ ഹരിത കർമസേന വഴി ശേഖരിക്കുന്ന തരംതിരിച്ച വൃത്തിയുള്ള പ്ലാസ്റ്റിക് പാഴ് വസ്തുക്കൾ ശേഖരിച്ച് പുന: ചംക്രമണം ചെയ്ത് പ്ലാസ്റ്റിക്ക് തരികളാക്കി പ്ലാസ്റ്റിക്ക് നിർമാതാക്കൾക്ക് നൽകാനാണ് വിഭാവനം ചെയ്തിരിക്കുന്നത്.

വിവിധ പ്ലാസ്റ്റിക് ഉത്‌പന്നങ്ങൾ നിർമിക്കുന്നതിനെ കുറിച്ചും പഠനം നടക്കുകയാണ്. ഒരുദിവസം അഞ്ച് ടൺ പാഴ് വസ്തുക്കൾ സംസ്കരിക്കാനാവശ്യമായ യന്ത്ര സംവിധാനങ്ങളും ഏർപ്പെടുത്തുന്നുണ്ട്.

നിലവിൽ ആറുകോടി രൂപ മുതൽ മുടക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. വൈവിധ്യവത്കരണത്തിന് കൂടുതൽ തുക നീക്കിവെക്കാൻ ജില്ലാ പഞ്ചായത്ത് തയ്യാറാണ്.

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ജിജി മാത്യു, ജില്ലാ പഞ്ചായത്തംഗം സി.കെ. ലതാകുമാരി, കുന്നന്താനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ്, ക്ലീൻ കേരള കമ്പനി മാനേജിങ്‌ ഡയറക്ടർ ജി.കെ. സുരേഷ് കുമാർ, പ്രോജക്റ്റ് ഓഫീസർ ശ്രീജിത്ത്, ജില്ലാ മാനേജർ എം.ബി. ദിലീപ് കുമാർ, കെൽ എൻജീനീയർ സജിത്ത്കുമാർ, കോൺട്രാക്റ്റർ മൂസ എന്നിവർ പങ്കെടുത്തു.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ