ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ പരിക്കേറ്റ് ചികിത്സയിലിരുന്ന ആനിക്കാട് സ്വദേശി മരിച്ചു

കുന്നന്താനത്ത് സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച്‌ ചികിത്സയിലിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവ് മരിച്ചു.

ആനിക്കാട് നൂറോമ്മാവ് പുളിക്കാമല കണ്ണംകുളത്ത് പുന്നശേരി വീട്ടില്‍ ലിജോ കുര്യാക്കോസിന്റെ മകൻ ജിയോ പി. ലിജോയാണ് (18) മരിച്ചത്.

കുന്നന്താനം നടയ്ക്കലില്‍ ശനിയാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ ഗുരുതരമായ പരുക്കേറ്റ ജിയോയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഞായര്‍ രാവിലെ 5ന് മരിച്ചു.

 സംസ്‌കാരം തിങ്കളാഴ്ച  10.30ന് വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം 11.30ന് പനയമ്ബാല സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍. ബൈക്കില്‍ യാത്ര ചെയ്തിരുന്ന കറിക്കാട്ടൂര്‍ സ്വദേശികളായ ദമ്ബതികള്‍ക്കും പരുക്കേറ്റു. ശ്രീജയാണ് ജിയോയുടെ അമ്മ. സഹോദരങ്ങള്‍: ജിത്തു, ജിതിൻ.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ