നമ്പര്‍പ്ലേറ്റിന് മാസ്‌ക്: മല്ലപ്പള്ളി സ്വദേശിക്ക് 20,000 രൂപ പിഴ


 എ.ഐ. ക്യാമറയെ പറ്റിക്കാനായി നമ്പര്‍പ്ലേറ്റുകള്‍ മാസ്‌ക് ഉപയോഗിച്ച് മറച്ച മല്ലപ്പള്ളി സ്വദേശിയുടെ ഇരുചക്രവാഹനം മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. പത്തനംതിട്ട മല്ലപ്പള്ളി കുന്നന്താനം സ്വദേശിയായ വിദ്യാര്‍ഥി ഉപയോഗിച്ചിരുന്ന ബൈക്കാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് സംഘം പിടിച്ചെടുത്തത്. ഇയാളുടെ സുഹൃത്തായ മറ്റൊരു വിദ്യാര്‍ഥിയുടെ ബൈക്കും രൂപമാറ്റം വരുത്തിയതിന് പിടികൂടിയിട്ടുണ്ട്.

എ.ഐ. ക്യാമറയുടെ കണ്ണില്‍പ്പെടാതിരിക്കാന്‍ ബൈക്കിന്റെ രണ്ട് നമ്പര്‍പ്ലേറ്റുകളും കറുത്ത മാസ്‌ക് ഉപയോഗിച്ചാണ് മറച്ചിരുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് സംഘം ബൈക്ക് പിടിച്ചെടുക്കുകയായിരുന്നു. ഇരുപതിനായിരം രൂപയോളം പിഴ ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ