നാളെ (6 ജൂലൈ 2023) നു പത്തനംതിട്ട ജില്ലയിലെ അംഗൻവാടികൾ മുതൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. മുൻനിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റം ഉണ്ടാകില്ല.
പത്തനംതിട്ട ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ചിലയിടങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴക്കുള്ള സാധ്യതയുള്ളതായി കാണുന്നു. നിലവിൽ ജില്ലയിൽ പന്ത്രണ്ടു റോഡുകളിൽ വെള്ളക്കെട്ട് ഉണ്ടായതു മൂലം സഞ്ചാരം സുഗമമല്ലാതായിരിക്കുകയാണ്. വിവിധ താലൂക്കുകളിലായി 33 ദുരിതാശ്വാസ ക്യാമ്പുകൾ ഇപ്പോൾ പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് ജില്ലാകളക്ടർ അവധി പ്രഖ്യാപിച്ചത്.