പത്തനംതിട്ട, കോഴഞ്ചേരി, മല്ലപ്പള്ളി വഴി ഗുരുവായൂർ സൂപ്പർ ഫാസ്റ്റ് സർവീസ്

മല്ലപ്പള്ളി വഴി ഗുരുവായൂർ സൂപ്പർ ഫാസ്റ്റ് ബസ് സർവീസ് ഞായറാഴ്ച ആരംഭിച്ചു.

കുളത്തൂപ്പുഴയിൽനിന്ന് വെളുപ്പിന് 4.45-ന് പുറപ്പെടും. പുനലൂർ-5.30, പത്തനംതിട്ട-6.30, മല്ലപ്പള്ളി-7.20, കോട്ടയം-8.00 വഴി വൈറ്റിലയിൽ 10.15-ന് എത്തും. തുടർന്ന് ഇടപ്പള്ളി, നോർത്ത് പറവൂർ, കൊടുങ്ങല്ലൂർ, തൃപ്രയാർ എന്നിവിടങ്ങളിൽകൂടി 12.35-ന് ഗുരുവായൂരെത്തും. കോന്നി, കോഴഞ്ചേരി, പുതുപ്പള്ളി, കറുകച്ചാൽ, ഏറ്റുമാനൂർ, തലയോലപ്പറമ്പ് എന്നിവിടങ്ങളിലും നിർത്തും. ഉച്ചകഴിഞ്ഞ് രണ്ടിന് ഗുരുവായൂരിൽനിന്ന് മടങ്ങും. വൈറ്റില-4.20, കോട്ടയം-6.35, മല്ലപ്പള്ളി-വൈകീട്ട് 7.25, പത്തനംതിട്ട-8.20, പുനലൂർ-9.25, വഴി രാത്രി 10.10-ന് കുളത്തൂപ്പുഴയിലെത്തും.

കുളത്തൂപ്പുഴ-ഗുരുവായൂർ റൂട്ടിൽ കെ.എസ്.ആർ.ടി.സി. സൂപ്പർ ഫാസ്റ്റ് ടെമ്പിൾ എക്സ്പ്രസ് ബസിന്റെ ആദ്യയാത്രയ്ക്ക് മല്ലപ്പള്ളി ബസ്‌സ്റ്റാൻഡിൽ പൗരസ്വീകരണം നൽകി. വിവിധ രാഷ്ട്രീയ നേതാക്കളായ പ്രൊഫ. ജേക്കബ് എം.എബ്രഹാം, ബെന്നി പാറേൽ, റെജി പണിക്കമുറി, ഡോ. സജി ചാക്കോ, മനോജ് ഗാലക്സി, രാജൻ എം.ഈപ്പൻ, റെജി ശാമുവേൽ, കിഴ്വായ്പൂര് ശിവരാജൻ, അൻസാരി, സാംജി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ