ചുങ്കപ്പാറ ബസ്റ്റാന്റിനു മുൻ വശം കോട്ടാങ്ങൽ റോഡിൽ കാർ അപകടത്തിൽ പെട്ട്.പെട്ട്. അപകടത്തിൽ നാല് ഇരുചക്ര വാഹനങ്ങൾക്കും , ഒരു ഓട്ടോ റിക്ഷയ്ക്കും, പച്ചക്കറിക്കടക്കും കേടുപാടുകൾ പറ്റി. റോഡിന്റെ സൈഡിൽ നിന്ന ആൾക്കാർക്കും പരിക്ക് പറ്റിയിട്ടുണ്ട്. പരുക്ക് പറ്റിയവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബസ് സ്റ്റാൻഡ് നിന്നും മെയിൻ റോഡിലേയ്ക്ക് വാഹനം കടന്നുവന്നപ്പോൾ കാർ വെട്ടിച്ചു മാറ്റിയതാണ് അപകട കാരണമെന്ന് പറയുന്നു. റാന്നി ചേത്തയ്ക്കൽ സ്വദേശിനി ആയിരുന്നു കാർ ഓടിച്ചിരുന്നത്. റോഡിലേയ്ക്ക് കടകൾ ഇറക്കി വച്ചതും അപകട കാരണമെന്ന് നാട്ടുകാർ പറയുന്നു.