ഐഎഎസ് തലത്തില്‍ അഴിച്ചുപണി: പത്തനംതിട്ട കളക്ടറായിരുന്ന ദിവ്യ എസ് അയ്യരെ വിഴിഞ്ഞം പോര്‍ട്ട് എംഡിയായി നിയമിച്ചു


സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളില്‍ മാറ്റം. നാല് ജില്ലകളിലെ കളക്ടര്‍മാരെ മാറ്റി. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ കളക്ടര്‍മാര്‍ക്കാണ് മാറ്റം.

പത്തനംതിട്ട കളക്ടറായിരുന്ന ദിവ്യ എസ് അയ്യരെ വിഴിഞ്ഞം പോര്‍ട്ട് എംഡിയായി നിയമിച്ചു. വിഴിഞ്ഞം തുറമുഖത്തേക്ക് കപ്പല്‍ എത്തുന്നതിന് തൊട്ടുമുമ്പാണ് എംഡിയെ മാറ്റുന്നത്. എ ഷിബുവാണ് പുതിയ പത്തനംതിട്ട കളക്ടര്‍.

ഡല്‍ഹി കേരള ഹൗസ് റെസിഡന്റ് കമ്മീഷണര്‍ ആയിരുന്ന സൗരബ് ജയിനിനെ തൊഴില്‍ നൈപുണ്യവകുപ്പ് സെക്രട്ടറിയാക്കി മാറ്റി നിയമിച്ചു. ഈ വകുപ്പിലെ സെക്രട്ടറിയായിരുന്ന അജിത് കുമാറിനെ കേരള ഹൗസ് റെസിഡന്റ് കമ്മീഷണറാക്കി. ഭക്ഷ്യപൊതുവിതരണ സെക്രട്ടറിയുടെ അധികചുമതലയും അജിത് കുമാര്‍ വഹിക്കും. സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ ചേതന്‍കുമാര്‍ മീണയെ കേരള ഹൗസിലെ അഡീഷണല്‍ റെസിഡന്റ് കമ്മീഷണറാക്കി. 

ആലപ്പുഴ കളക്ടര്‍ ആയിരുന്ന ഹരിത വി. കുമാറിനെ മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ഡയറക്ടറാക്കി. മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ഡയറക്ടറായ എന്‍.ദേവിദാസനെ കൊല്ലം കളക്ടറാക്കി.

മലപ്പുറം ജില്ലാ കളക്ടര്‍ ആയിരുന്ന പ്രേംകുമാര്‍ വി.ആറിനെ പഞ്ചായത്ത് ഡയറക്ടറാക്കി. കൊല്ലം കളക്ടറായിരുന്ന അഫ്‌സാന പര്‍വേഷ് ആണ് ഫുഡ് സേഫ്റ്റി കമ്മീഷണര്‍. ഈ സ്ഥാനം വഹിച്ചിരുന്ന വിനോദ് വി.ആറിനെ മലപ്പുറം ജില്ലാ കളക്ടറാക്കി.

പ്രവേശന പരീക്ഷ കമ്മീഷണര്‍ ആയിരുന്ന അരുണ്‍ കെ.വിജയനെ കണ്ണൂര്‍ കളക്ടറായി നിയമിച്ചു. കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ സുധീര്‍ കെ.യാണ് പ്രവേശന പരീക്ഷ കമ്മീഷണര്‍. സ്‌നേഹില്‍കുമാര്‍ സിംഗ് ആണ് കോഴിക്കോട് ജില്ലാ കളക്ടര്‍. 

ഭൂജല വകുപ്പ് ഡയറക്ടര്‍ ജോണ്‍ വി സാമുവലിനെ ആലപ്പുഴ ജില്ലാ കളക്ടറാക്കി. പൊതുഭരണവകുപ്പ് അഡീഷണല്‍ സെക്രട്ടറി അഞ്ജനക്കാണ് പിന്നോക്ക വിഭാഗ കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടറുടെ ചുമതല. പഞ്ചായത്ത് ഡയറക്ടര്‍ എച്ച്. ദിനേശനെ ശിശുവികസനവകുപ്പ് ഡയറക്ടറാക്കി മാറ്റി നിയമിച്ചു. കെടിഡിസി എംഡി ശിഖാ സുരേന്ദ്രനെ ആരോഗ്യകുടുംബക്ഷേമ ഡെപ്യൂട്ടി സെക്രട്ടറിയാക്കി. കെടിഡിസി എംഡി ചുമതലയും ഒപ്പം വഹിക്കണം.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ