ചുങ്കപ്പാറ - ആലപ്ര റിസർവ്വർ റോഡിൽ മാലിന്യങ്ങൾ നിരന്തരമായി ഇടുന്നു. കഴിഞ്ഞ ദിവസംബുദ്ധിമാന്ദ്യമുള്ള 60 ൽ അധികം കുട്ടികൾ പഠിക്കുന്ന അസിസ്സി സെപഷ്യൽ സ്കുളിന്റെ കോമ്പവുണ്ടിലേയ്ക്ക് ദുർഗന്ധം വമിക്കുന്ന ചാക്കു കണക്കിന് മാലിന്യം സാമുഹ്യ വിരുദ്ധർ വലിച്ചെറിഞ്ഞ സ്ഥിതിയിൽ . ദുർഗന്ധം മൂലം കുട്ടികൾക്ക് പരിശീലന നൽകാൻ സാധിക്കാത്ത സ്ഥിതി
പ്രദേശത്ത് സമീപകാലങ്ങളിൽ നിരന്തരം മാലിന്യങ്ങൾ കൊണ്ടിടുന്നതായി പ്രദേശവാസികൾ പറയുന്നു, പല തവണപോലീസ് പഞ്ചായത്ത്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലഅടിന്തിര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാരും , സ്കൂൾ പി.റ്റി.എ. ഭാരവാഹികളും , മാനേജുമെന്റും ആവശ്യപ്പെടുന്നു.
നിരന്തരമായി ചുങ്കപ്പാറ - ആലപ്ര റിസർവ്വ് റോഡിൽ മൽസ്യ - മാംസ, പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വാഹനങ്ങളിൽ എത്തി നിക്ഷേപിക്കുക പതിവായിരിക്കുന്ന സ്ഥിതിയിൽ , പ്രഭാത സവാരിക്കാർ , റബർ ടാപ്പിങ്ങ് തൊഴിലാളികൾ ടുഷ്യന് പോകുന്ന വിദ്യാർത്ഥികൾ, പത്രവിതരണക്കാർ , ഇരു ചക്ര വാഹന യാത്രക്കാർ അടക്കമുള്ളവരെ കാട്ടുമൃഗങ്ങും , തെരുവ് നായ്ക്കളും ആക്രമിക്കുക നിത്യ സംഭവമാണ്. ഭിന്നശേഷി ക്കാരായ കുട്ടികളെ പരിശീലിപ്പിക്കുന്ന അസിസ്സി സെന്റെറിലും മലിന നാറ്റം മൂലം കുട്ടികളെ ഇരുത്താൻ പറ്റാത്ത സാഹചരം ബന്ധപ്പെട്ട വകുപ്പുകൾ സാമുഹ്യ വിരുദ്ധർക്ക് എതിരെ നടപടി സ്വീകരിക്കുക, പ്രദേശത്ത് സി.സി.റ്റി. വി. ക്യാമറകൾ സ്ഥാപിക്കുന്നതിനും അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം പിക്കറ്റിങ്ങ് അടക്കമുള്ള സമര പരിപാടികൾക്ക് ഒരുങ്ങുകയാണ് കോട്ടാങ്ങൽ - ചുങ്കപ്പാറ ജനകിയ വികസന സമതി എന്ന് സെക്രട്ടറി ജോസി ഇലഞ്ഞിപ്പുറം അറിയിച്ചു.