റാന്നി എം.എസ്.ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കൊമേഴ്‌സ് അധ്യാപക താത്കാലിക ഒഴിവുണ്ട്. നിർദിഷ്ട യോഗ്യതയുള്ളവർ നവംബർ രണ്ടിന് രാവിലെ 10.30-ന് അസൽ സർട്ടിഫിക്കറ്റുമായി സ്‌കൂൾ ഓഫീസിൽ എത്തണം.
കവിയൂർ കെ.എൻ.എം.ഗവൺമെന്റ് സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം സോഷ്യൽ സയൻസിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്. ശനിയാഴ്ച 10.30-ന് അഭിമുഖം.
കലഞ്ഞൂർ ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ മലയാളം, നാച്ചുറൽ സയൻസ്, വിഷയങ്ങളിൽ അധ്യാപകരുടെ താതകാലിക ഒഴിവുണ്ട്. കൂടികാഴ്ച 28-ന് രാവിലെ പത്തിന് സ്‌കൂൾ ഓഫീസിൽ നടക്കും.
മാങ്കോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കണക്ക് അധ്യാപക ഒഴിവുണ്ട്. കൂടികാഴ്ച 30-ന് രാവിലെ 11-ന് സ്‌കൂൾ ഓഫീസിൽ നടക്കും.
കൊക്കാത്തോട് ഗവ.ഹൈസ്‌കൂളിൽ എച്ച്.എസ്. അധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്. അഭിമുഖം 28-ന് 11-ന് ഫോൺ 9446244494.