ചെങ്ങന്നൂരില്‍ വാഹനാപകടത്തിൽ സ്‌കൂട്ടര്‍ യാത്രികന് പരിക്ക്


 ചെങ്ങന്നൂരിൽ കണ്ടെയ്‌നര്‍ ലോറി ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരിക്ക്. മുളക്കുഴ കോട്ട ഗവ. എല്‍പി സ്‌കൂളിലെ ജീവനക്കാരനായ മാന്നാര്‍ കടപ്ര കരിയംപള്ളില്‍ ബെസ്റ്റിന്‍ മാത്യു (27) വിനാണ് പരിക്കേറ്റത്.

ഇന്ന് രാവിലെ 7 മണിയോടെ എം.സി റോഡില്‍ ചെങ്ങന്നൂര്‍ തിട്ടമേല്‍ അരമന ജംഗ്ഷന് അടുത്തയാണ് അപകടം ഉണ്ടായത്. ചെങ്ങന്നൂരില്‍ നിന്നും പന്തളം ഭാഗത്തേക്ക് പോകുകയായിരുന്ന ബെസ്റ്റിന്‍ മാത്യു സഞ്ചരിച്ച ഹോണ്ടാ ഡിയോ സ്‌കൂട്ടർ ബ്രേക്ക് പിടിച്ചപ്പോൾ തെന്നി വീഴുകയായിരുന്നു.  റോഡിലേക്ക് തെറിച്ചു വീണ ബെസ്റ്റിന്‍ മാത്യുവിന്റെ കാലിലൂടെ കണ്ടെയ്‌നര്‍ ലോറിയുടെ ചക്രം കയറിയിറങ്ങി. പരിക്കേറ്റ ഇയാളെ ഉടന്‍ തന്നെ കല്ലിശ്ശേരി കെ.എം ചെറിയാന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ചെങ്ങന്നൂര്‍ പോലീസും അഗ്നിരക്ഷസേനയും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.



ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ