തിരുവല്ലയിൽ കഞ്ചാവ് വില്പന നടത്തുന്നയാളെ പിടികൂടുന്നതിനിടെ എക്സൈസ് സംഘത്തിനു നേരേ ആക്രമണം. എക്സൈസ് ഇന്‍സ്പെക്ടര്‍ ബിജു വര്‍ഗീസ്, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.എം. ഷിഹാബുദീന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. കഴിഞ്ഞ ദിവസം ചുമത്രയില്‍നിന്ന് കഞ്ചാവുമായി ശ്രീജു എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്ക് കഞ്ചാവ് നല്കിയ പെരുന്തുരുത്തി സ്വദേശി ഷിബുവിനെ തിരക്കി ഇന്നലെ രാവിലെ വീട്ടിലെത്തിയപ്പോഴാണ് സംഭവം.
പ്രതിയെ പിടികൂടുന്നതിനിടയിൽ എക്സൈസ് സംഘത്തെ ഷിബു വടിവാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും തിരുവല്ല താലൂക്ക് ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഷിബുവിനെ പിടികൂടി പോലീസിനു കൈമാറി.