എഴുമറ്റൂരിൽ കാറിടിച്ച് വിദ്യാർഥിനിക്ക് പരിക്കേറ്റു. മല്ലപ്പള്ളി സി.എം.എസ്. ഹയർസെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനി പാണല്ലൂർ അജിത്തിന്റെ മകൾ ലക്ഷ്മിയെ (15) തലയ്ക്ക് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച സ്കൂൾവിട്ട് വീട്ടിലേക്ക് വരുമ്പോൾ മക്കാട് റോഡിലാണ് അപകടം.