ആനിക്കാട് പണിതുകൊണ്ടിരുന്ന വീടിന്റെ മുകളിൽ നിന്ന് വീണ് എട്ട് വയസ്സുകാരന് ദാരുണാന്ത്യം

 പുതുതായി പണിതുകൊണ്ടിരുന്ന വീടിന് മുകളില്‍ നിന്ന് വീണ് എട്ട് വയസ്സുകാരന്‍ മരിച്ചു. പത്തനംതിട്ട ആനിക്കാട് നൂറോന്മാവ് പേക്കുഴി മേപ്പുറത്ത് ബിനു ഷൈനി ദമ്പതികളുടെ മകന്‍ സ്റ്റാന്‍ലി ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് ആറിനാണ് സംഭവം. പുതുതായി നിര്‍മിക്കുന്ന വീടിന് മുകളില്‍ കയറിയപ്പോള്‍ കാല്‍ തെന്നി വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മുരണി എന്‍ എസ് എസ് യു പി എസിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് സ്റ്റാന്‍ലി. കീഴ്‌വായ്പുര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. പുന്നവേലി സി എം എസ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥി ബെന്നറ്റ് സഹോദരനാണ്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ