സൗജന്യ പി .എസ് .സി കോച്ചിംഗ് അപേക്ഷ ക്ഷണിച്ചു

 കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴില്‍  പത്തനംതിട്ട ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍  ജനുവരിയില്‍ ആരംഭിക്കുന്ന പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍  പ്രവേശനം ലഭിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കു പരിശീലനം സൗജന്യം . മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, പാഴ്‌സി, സിഖ് എന്നീ വിഭാഗങ്ങള്‍ക്കായി സീറ്റുകള്‍ പരിമിതപ്പെടുത്തിയിരിക്കുന്നു. ആറുമാസക്കാലമാണ് പരിശീലന കാലാവധി. 

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 20 വൈകിട്ട് അഞ്ചുവരെ .   ഉദ്യോഗാര്‍ഥികള്‍  18 വയസ് തികഞ്ഞവരും ,എസ്എസ്എല്‍സിയോ  , ഉയര്‍ന്ന യോഗ്യതയോ ഉള്ളവരായിരിക്കണം.      അപേക്ഷകര്‍  വ്യക്തിഗത വിവരങ്ങള്‍ ,യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് , ഫോട്ടോ എന്നിവ സഹിതം, പ്രിന്‍സിപ്പല്‍, സി.സി.എം.വൈ ,ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കോമ്പൗണ്ട് പത്തനംതിട്ട  -689645, എന്ന വിലാസത്തിലോ , നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷഫോറം ഓഫീസില്‍ ലഭിക്കും. 

ഫോണ്‍ : 9961602993, 82811 65072 , 9447049521

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ