പുന്നവേലി സെയ്ൻറ് ജെയിംസ് സി.എസ്.ഐ. ഇടവക വജ്രജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു

പുന്നവേലി സെയ്ൻറ് ജെയിംസ് സി.എസ്.ഐ. ഇടവക വജ്രജൂബിലി ആഘോഷങ്ങൾ ജില്ലാ കളക്ടർ എ.ഷിബു ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ അശരണരെയും ആലംബഹീനരെയും കരുതുന്ന പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്ന ജൂബിലി ആഘോഷ പദ്ധതികൾ അഭിനന്ദനാർഹമെന്ന് അദ്ദേഹം  പറഞ്ഞു.

ഇടവകവികാരി റവ. ഷിബിൻ വർഗീസ് അധ്യക്ഷത വഹിച്ചു. ജൂബിലിസ്മാരക ഭവനദാനപദ്ധതി ഉദ്ഘാടനം സി.എസ്.ഐ. മധ്യകേരള മഹായിടവക ബിഷപ്പ് ഡോ.മലയിൽ സാബു കോശി ചെറിയാൻ നിർവഹിച്ചു.

വിദ്യാഭ്യാസ സഹായ വിതരണോദ്ഘാടനം ബിഷപ്പ് ഡോ. തോമസ് സാമുവലും വിവാഹ ധനസഹായ വിതരണോദ്ഘാടനം സാമൂഹിക പ്രവർത്തക ഡോ.എം.എസ്. സുനിലും നിർവഹിച്ചു.

കോട്ടയം നവജീവൻ ട്രസ്റ്റ് ഡയറക്ടർ പി.യു.തോമസ് ചികിത്സാസഹായ വിതരണം നടത്തി. മഹായിടവക ട്രഷറർ റവ.ജിജി ജോൺ ജേക്കബ്, അത്മായ സെക്രട്ടറി സ്റ്റീഫൻ ജെ. ഡാനിയേൽ, രജിസ്ട്രാർ ഷീബാ തരകൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ