തിരുവല്ല കുറ്റൂരിൽ വീട് കുത്തിത്തുറന്നു


തിരുവല്ല കുറ്റൂരിൽ രണ്ടാഴ്ചയായി അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന നിലയിൽ. ശാസ്താംനട റോഡിൽ പെരിഞ്ചേരിൽ പി.ജെ.ഫിലിപ്പിന്റെ വീടാണ് കുത്തിത്തുറന്നത്. കവർച്ചാസംഘമാണ് പിന്നിലെന്ന് കരുതുന്നു. ഇരുനിലവീടിന്റെ പ്രധാന വാതിൽ തകർത്തനിലയിലാണ്.

എല്ലാ മുറികളിലേയും അലമാരകളുടെ പൂട്ട് പൊളിച്ചു. സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. ചികത്സാർഥം ഡൽഹിയിൽ മകളുടെ അടുത്തേക്ക് പോയിരിക്കുകയാണ് ഫിലിപ്പും ഭാര്യയും. ഇവിടുത്തെ വളർത്തുനായയ്ക്ക് വ്യാഴാഴ്ച ഭക്ഷണം നൽകാനെത്തിയ ബന്ധുവാണ് വാതിൽ തുറന്നുകിടക്കുന്നത് ശ്രദ്ധിച്ചത്.

പുറത്തെ ഗേറ്റിന്റെ പൂട്ട് പൊട്ടിച്ച് പ്ലാസ്റ്റിക് കവറിലാക്കി വെച്ചിരുന്നു. മുകൾനിലയിലെ മുറിയിൽ പിക്കാസും രണ്ട് വെട്ടുകത്തിയും കിടന്നിരുന്നു. പോലീസ് പരിശോധന നടത്തി. സി.സി. ക്യാമറയുടെ ഹാർഡ് ഡിസ്‌കും നഷ്ടപ്പെട്ടിട്ടുണ്ട്.

ഫലിപ്പ് സ്ഥലത്ത് എത്തിയെങ്കിൽ മാത്രമേ എന്തൊക്കെ സാധനങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് അറിയാനാകൂവെന്ന് പോലീസ് പറഞ്ഞു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ