കറുകച്ചാലിൽ ഇരുചക്ര വാഹനവും ടോറസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വെണ്ണിക്കുളം സ്വദേശി മരിച്ചു

കറുകച്ചാൽ തൊമ്മചേരിയിൽ ഇരുചക്ര വാഹനവും ടോറസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ   മരിച്ചു. കറുകച്ചാൽ കോട്ടയം റോഡിൽ തൊമ്മചേരി മിൽമ പാൽ സോസിറ്റിക്ക്‌ സമീപമുള്ള ഉള്ള വളവിൽ ആണ് ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രികൻ വെണ്ണിക്കുളം പടുതോട് മേച്ചേരിൽ വീട്ടിൽ സജിയുടെ മകൻ അതുൽ (23) ആണ് മരിച്ചത്. മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. 

ടിപ്പർ ലോറി കയറി അരയ്ക്കു താഴെ ചത്തഞ്ഞ് അരഞ്ഞ നിലയിലായിരുന്നു ബൈക്ക്  യാത്രികൻ്റെ മൃതദേഹം. ബൈക്ക് ടോറസിന്റെ ചക്രത്തിനിടയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു എന്ന് നാട്ടുകാർ പറയുന്നു.  

അപകടത്തിൽ പെട്ട ആളിനെ കുറച്ചു ദൂരം റോഡിൽ കൂടി വലിച്ചിഴച്ച  ശേഷമാണു  ടോറസ് നിന്നത്. പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ