മല്ലപ്പള്ളിയിൽ അനധികൃത വിദേശമദ്യ വില്പന: ഒരാൾ അറസ്റ്റിൽ


ഇന്ത്യൻ നിർമിത വിദേശമദ്യം അനധികൃത വില്പന നടത്തിയതിന് കല്ലൂപ്പാറ കടമാൻകുളം ചാക്കോഭാഗം ഇലഞ്ഞിക്കൽ പാറയിൽ ബാബു എന്ന് വിളിക്കുന്ന വർഗീസ് ഈപ്പൻ (53) നെ കീഴ്‌വായ്‌പൂര്‌ പോലീസ് അറസ്റ്റ് ചെയ്തു. 

കടമാൻകുളം അങ്കണവാടിക്ക് സമീപത്തു നിന്നാണ് ഇയാളെ എസ്.ഐ. കെ. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. പോലീസ് സ്ഥലത്തെത്തുമ്പോൾ ഇയാൾ ഒരാൾക്ക് മദ്യവില്പന നടത്തുകയായിരുന്നു. പരിശോധനയിൽ പ്രതിയുടെ ബാഗിനുള്ളിൽനിന്ന്‌ മൂന്ന് കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യവും മൂന്ന് ഒഴിഞ്ഞകുപ്പികളും പോലീസ് കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ