രാജു കല്ലുംപുറവും, ബിനു കുന്നന്താനവും ഒഐസിസി ഗ്ലോബൽ കമ്മറ്റിയിലേക്ക്

ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗമായി തെരഞ്ഞെടുത്ത രാജു കല്ലുംപുറം, ബിനു കുന്നന്താനം എന്നിവർ

കെ പി സി സി യുടെ മേൽനോട്ടത്തിൽ നടന്ന ഒഐസിസി തെരഞ്ഞെടുപ്പിൽ ബഹ്‌റൈനിൽ നിന്ന് ഒഐസിസി ഗ്ലോബൽ കമ്മറ്റിയിലേക്ക് നിലവിൽ ഒഐസിസി ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറിയും, മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനറുമായ രാജു കല്ലുംപുറം, ഒഐസിസി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ സ്ഥാനം വഹിച്ചിരുന്ന ബിനു കുന്നന്താനം എന്നിവരെ ഐക്യ കണ്ഠയേന തെരഞ്ഞെടുത്തു.

1997 ൽ ബഹ്‌റൈനിൽ,മുൻ കാലങ്ങളിൽ നാട്ടിൽ കോൺഗ്രസ്സിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുകയും, പ്രവാസജീവിതം തെരഞ്ഞെടുക്കുകയും ചെയ്ത ആളുകളെ സംഘടിപ്പിക്കുകയും, കൂട്ടായ്മ രൂപീകരിക്കുകയും, കഴിഞ്ഞ ഇരുപത്തിയേഴു വർഷം ബഹ്‌റൈനിലെ കോൺഗ്രസ്‌  സംഘടനക്ക് നേതൃത്വം നൽകുകയും,2009 മുതൽ കെ പി സി സി യുടെ പോഷക സംഘടനയായി ഒഐസിസിയെ മാറ്റിഎടുക്കുന്നതിനും, ഒഐസിസി യുടെ ആദ്യ പ്രസിഡന്റ്‌ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആളാണ് രാജു കല്ലുംപുറം.

2006 മുതൽ പ്രവർത്തിച്ചു വരുന്ന ബിനു കുന്നന്താനം ഒഐസിസി ദേശീയ സെക്രട്ടറി, ഗ്ലോബൽ കമ്മറ്റി അംഗം, ദേശീയ വൈസ് പ്രസിഡന്റ്‌,2016 മുതൽ ദേശീയ പ്രസിഡന്റ്‌ ആയി പ്രവർത്തിച്ചു വരുന്നു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ