റാന്നിയിൽ സ്‌കൂൾബസ് വൈദ്യുതത്തൂണിലും മരത്തിലും ഇടിച്ച് മൂന്ന് വിദ്യാർഥികൾക്ക് പരിക്ക്

 


റാന്നി ഉതിമൂട് ഡിപ്പോപ്പടിക്ക്‌ സമീപം സ്‌കൂൾ ബസ് നിയന്ത്രണംവിട്ട് വൈദ്യുതത്തൂണിലും മരത്തിലും ഇടിച്ച് മൂന്ന് വിദ്യാർഥികൾക്ക് പരിക്കേറ്റു.

ബസ് മരത്തിലിടിച്ചു നിന്നതിനാൽ വൻ അപകടം ഒഴിവായി. മൂന്നാംക്ലാസ് വിദ്യാർഥിനി പുതുശ്ശേരിമല കുറ്റൻകുഴിയിൽ അനുഗ്രഹ, അഞ്ചാം ക്ലാസ് വിദ്യാർഥിനി മന്ദിരം പടിഞ്ഞാറെമണ്ണിൽ ഏഞ്ചൽ അന്ന, ഏഴാം ക്ലാസ് വിദ്യാർഥിനി മന്ദിരം കൈതവീട്ടിൽ ശ്രേയ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ റാന്നി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ