ആനിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി കേരള കോൺഗ്രസിലെ സൂസൻ ഡാനിയേൽ തെരെഞ്ഞെടുക്കപ്പെട്ടു. യു ഡി എഫ് ധാരണ പ്രകാരം കോൺഗ്രസിലെ ലിൻസിമോൾ തോമസ് രാജി വച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
യു ഡി എഫ് ഭരിക്കുന്ന ആനിക്കാട് പഞ്ചായത്തിൽ കേരള കോൺഗ്രസിനാണ് അടുത്ത രണ്ടു വർഷം പ്രസിഡന്റ് സ്ഥാനം. യു ഡി എഫ് ധാരണ പ്രകാരം കോൺഗ്രസിലെ ലിൻസി മോൾ തോമസ് രാജി വച്ച ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എതി രില്ലാതെയാണ് കേരള കോൺഗ്രസിലെ സൂസൻ ഡാനിയേൽ തെരെഞ്ഞെടുക്കപ്പെട്ടത്. 13 അംഗ ഭരണസമിയിൽ യു ഡി എഫ് 7 എൽ ഡി എഫ് 4 ബി ജെ പി രണ്ട് എന്നിങ്ങനെയാണ് കക്ഷി നില. എൽ ഡി എഫും ബി ജെപിയും പ്രസിഡന്റ് സ്ഥാനത്തേക്ക് സ്ഥാനാർഥികളെ മത്സരിപ്പിച്ചില്ല.
ആനിക്കാട് പഞ്ചായത്തിലെ 20 മത്തെ പ്രഡിഡന്റാണ് സൂസൻ ഡാനിയേൽ. 12 വാർഡ് അംഗമാണ്.