എഴുമറ്റൂർ എലാം മഹാദേവക്ഷേത്രം ഉത്സവക്കൊടിയേറ്റ്

 


എഴുമറ്റൂർ എലാം മഹാദേവക്ഷേത്രത്തിൽ ഉത്സവക്കൊടിയേറ്റ് ഞായറാഴ്ച നടക്കും. വൈകീട്ട് 6.15-ന് തന്ത്രി പറമ്പൂരില്ലത്ത് നീലകണ്ഠൻ നാരായണൻ ഭട്ടതിരി മുഖ്യ കാർമികത്വം വഹിക്കും. കുട്ടികളുടെ ചെണ്ടമേളം അരങ്ങേറ്റം വൈകീട്ട് അഞ്ചിന്. 

ശബരീനാഥ്‌ യജ്ഞാചാര്യനായ മഹാശിവപുരാണയജ്ഞം വെള്ളിയാഴ്ച തുടങ്ങി. ഹരികൃഷ്ണൻ മല്ലപ്പള്ളി, പട്ടാഴി അനിൽ, ശൂരനാട് അജിത് എന്നിവരാണ് പാരായണം ചെയ്യുന്നത്. 

ഫെബ്രുവരി 19 ഉച്ചയ്ക്ക് ഒന്നിന് യജ്ഞസമർപ്പണം, മഹാപ്രസാദമൂട്ട്, വൈകീട്ട് ഏഴിന് ഗാനമേള, എട്ടിന് എഴുമറ്റൂർ പനമറ്റത്ത് കാവ് ക്ഷേത്രത്തിൽനിന്ന് എതിരേൽപ്പ്, 12.30-ന് പള്ളിവേട്ട. 20 ആറാട്ട്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ