ചങ്ങനാശ്ശേരിയിൽ ടോറസ് ലോറിയിൽ കാറിടിച്ച് അപകടം

ചങ്ങനാശ്ശേരി എസി റോഡിൽ മനയ്ക്കച്ചിറ ഐസ് പ്ലാൻ്റിന് സമീപം ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 3 കുട്ടികൾ അടക്കം എട്ടു പേർക്ക് പരിക്കേറ്റു. എരുമേലി ഈട്ടിക്കൽ സ്വദേശികളായ സുകന്യ, സൂര്യ, വിഷ്ണു, ജസ്റ്റിൻ, ബിബിൻ, 10 വയസ്സുള്ള ജസലിൻ രണ്ടും മൂന്നും വയസുകാരായ കാശി, കേശു  എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്നലെ  വൈകുന്നേരം മൂന്നരയോടെ ആലപ്പുഴ ഭാഗത്തു നിന്നും ചങ്ങനാശ്ശേരി ഭാഗത്തേക്ക് അമിത വേഗതയിലെത്തിയ കാർ, ടിപ്പർ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാർ അമിത വേഗതയിലും തെറ്റായ ദിശയിലുമാണെത്തിയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നു. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. പരിക്കേറ്റവരെ ചങ്ങനാശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചങ്ങനാശ്ശേരി പൊലീസ് മേൽനടപടി സ്വീകരിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ