തിരുവല്ല കുറ്റപ്പുഴയിൽ യുവാവിനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു

തിരുവല്ല കുറ്റപ്പുഴക്ക് സമീപം കാറിൽ സഞ്ചരിച്ചിരുന്ന യുവാവിനെ നാലംഗ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു. തൃശ്ശൂർ മണ്ണുത്തി തത്ത്യാലിക്കൽ ശരത് ( 23 ) നാണ് മർദ്ദനമേറ്റത്. ഇയാൾ സഞ്ചരിച്ച കാറും സംഘം അടിച്ചു തകർത്തു. 

തിങ്കളാഴ്ച രാത്രി 10 മണിയോടെ പായിപ്പാട് നിന്നും തിരുവല്ലയിലേക്ക് വരികയായിരുന്ന ശരത് സഞ്ചരിച്ചിരുന്ന കാർ തടഞ്ഞ നിർത്തിയ ശേഷം ഇയാളെ അതേ കാറിൽ തന്നെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. അതിക്രൂരമായി മർദ്ദിച്ച ശേഷം ശരത്തിനെ ചൊവ്വാഴ്ച  പുലർച്ചെ ആറുമണിയോടെ കവിയൂർ  മാകാട്ടി കവലയിൽ റോഡിൽ ഉപേക്ഷിച്ച ശേഷം കാർ അടിച്ച് തകർത്ത് സംഘം കടന്നു കളയുകയായിരുന്നു. 

തിരുവല്ല സ്വദേശിയായ കുപ്രസിദ്ധ ഗുണ്ടാ നേതാവ് കൊയിലാണ്ടി രാഹുലും സംഘവും ആണ് തന്നെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത് എന്ന് ശരത് പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. പരിക്കേറ്റ് റോഡിൽ കിടന്നിരുന്ന ശരത്തിനെ സമീപവാസികൾ ചേർന്ന് തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മണ്ണ് മാഫിയകൾ തമ്മിലുള്ള തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന സൂചന. സംഭവ ശേഷം ഒളിവിൽ പോയ പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി തിരുവല്ല എസ് എച്ച് ഒ ബി കെ സുനിൽ കൃഷ്ണൻ പറഞ്ഞു. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ