പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ തിരുവല്ല നഗരസഭയിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളുടെ പ്രീ- മെട്രിക് ഹോസ്റ്റലിലേക്ക് അപേക്ഷ ക്ഷണിച്ചു. 5 മുതൽ 10 വരെയുള്ള ക്ലാസുകളിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് പട്ടികജാതി വിദ്യാർഥിനികള്‍ക്കുവേണ്ടി രക്ഷിതാക്കളാണ് അപേക്ഷിക്കേണ്ടത്.
ഹോസ്റ്റൽ ട്യൂഷൻ ,ലൈബ്രറി സൗകര്യം, രാത്രികാല പഠനത്തിനായി റസിഡന്റ് ട്യൂട്ടർമാരുടെ സേവനം, കൗൺസലിങ്, വൈദ്യ പരിശോധന, സമീകൃത ആഹാരം, യൂണിഫോം ,പഠനോപകരണങ്ങൾ.പോക്കറ്റ് മണി, യാത്രാ കൂലി തുടങ്ങിയവ ലഭ്യമാണ്.
കുട്ടിയുടെ ജാതി, വരുമാന സർട്ടിഫിക്കറ്റുകളും മുൻവർഷം പഠിച്ച സ്കൂളിൽ നിന്നുള്ള മാർക്ക് ലിസ്റ്റിന്റെ പകർപ്പ്, തിരിച്ചറിയൽ രേഖ, പാസ്പോർട്ട് സൈസ് ഫോട്ടോ, എന്നിവ സഹിതം തിരുവല്ല പട്ടിക ജാതി വികസന ഓഫിസിൽ അപേക്ഷിക്കണം.
അവസാന തീയതി ഈ മാസം 20. ഫോൺ: 8547630038.