ഭക്ഷ്യ വകുപ്പിന്റെ ഓപ്പറേഷന്‍ മണ്‍സൂണ്‍; നിര്‍ദ്ദേശങ്ങള്‍ പാലിക്കണം

ഭക്ഷണത്തിലൂടെയും കുടിവെള്ളത്തിലൂടെയും പകരുന്ന മഴക്കാല ജന്യരോഗങ്ങള്‍ ഒഴിവാക്കുന്നതിനും വ്യാപനം തടയുന്നതിനുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് സംസ്ഥാനത്ത് ''ഓപ്പറേഷന്‍ മണ്‍സൂണ്‍'' എന്ന പേരില്‍ പരിശോധനകള്‍ ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ താഴെപ്പറയുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായും പാലിക്കേണ്ടതാണ്.

  •  എല്ലാ ഭക്ഷ്യ വ്യാപരികളും ലൈസന്‍സ്/രജിസ്റ്റ്രേഷന്‍ നിര്‍ബന്ധമായും കരസ്ഥമാക്കിയിരിക്കണം.
  • ഭക്ഷണ ശാലകളില്‍ ഉപയോഗിക്കുന്ന കുടിവെള്ളം, തിളപ്പിച്ചാറിച്ചതോ / ഫില്‍റ്റര്‍ സംവിധാനം ഉള്ളതോ ആയിരിക്കണം.
  • സ്ഥാപനത്തില്‍ പെസ്റ്റ്-കണ്‍ട്രോള്‍ പരിശോധനകള്‍ നടത്തി സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കണം.
  • സ്ഥാപനത്തില്‍ ജീവനക്കാരുടെ മെഡിക്കല്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് സൂക്ഷിച്ചിരിക്കണം.
  • ഭക്ഷ്യ അസംസ്‌കൃത വസ്തുക്കള്‍ സ്റ്റോര്‍ റൂമില്‍ അടച്ച് സൂക്ഷിക്കണം.
  • സ്ഥാപനത്തില്‍ എലികള്‍/ക്ഷുദ്രജീവികള്‍ എന്നിവ പ്രവേശിക്കാന്‍ പാടില്ല.
  • തട്ടുകടക്കാര്‍ ഹെല്‍ത്ത് കാര്‍ഡുള്ള ജീവനക്കാരെ മാത്രമേ ജോലിക്ക് നിയോഗിക്കാവൂ.
  • കുടിവെള്ള പരിശോധനാ സര്‍ട്ടിഫിക്കറ്റ് (ആറു മാസത്തിലൊരിക്കല്‍ പരിശോധിച്ചത്) സ്ഥാപനത്തില്‍ സൂക്ഷിക്കണം.

ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത സ്ഥപാനങ്ങള്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പത്തനംതിട്ട ഭാക്ഷ്യസുരക്ഷാ അസി. കമ്മിഷണര്‍ അറിയിച്ചു.  


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ