തുരുത്തിക്കാട് ബി.എ.എം. കോളേജിൽ സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളിൽ അധ്യാപകരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ പാനലിൽ രജിസ്റ്റർ ചെയ്തവരാകണം. കോളേജ് വെബ്‌സൈറ്റിൽ നിന്നുള്ള അപേക്ഷ മെയ് 30-ന് മുൻപ് ഓഫീസിൽ എത്തിക്കണം. ഫോൺ-04692682241, www. bamcollege.ac.in
അടൂർ ടെക്നിക്കൽ ഹയർസെക്കൻഡറി സ്‌കൂളിൽ ഒഴിവുള്ള കെമിസ്ട്രി സീനിയർ, ഫിസിക്‌സ് ജൂനിയർ അധ്യാപക തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താത്പര്യമുള്ളവർ 29-ന് മൂന്നിന് മുൻപായി യോഗ്യത തെളിയിക്കുന്നതിനുള്ള രേഖകളുടെ പകർപ്പുകൾക്കൊപ്പം അപേക്ഷ സ്കൂൾ ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 04734 224078.