വെണ്ണിക്കുളം കോമളം കടവിൽ ഒഴുക്കിൽപ്പെട്ടയാളെ കണ്ടെത്തിയില്ല

മണിമലയാറ്റിലെ വെണ്ണിക്കുളം കോമളം കടവിൽ തിങ്കളാഴ്ച വൈകീട്ട് ഒഴുക്കിൽപ്പെട്ട്‌ കാണാതായ ബീഹാർ ബിദിയ സ്വദേശിയായ നരേശിനെ (25) ചൊവ്വാഴ്ച വൈകീട്ടും കണ്ടെത്തിയില്ല. 

തിരുവല്ല, പത്തനംതിട്ട എന്നിവിടങ്ങൾക്കുപുറമേ വൈക്കത്തുനിന്നുകൂടി മുങ്ങൽ വിദഗ്‌ദ്ധരെത്തി നദിയിൽ പരിശോധന നടത്തിയിട്ടും ഫലമുണ്ടായില്ല. ചൊവ്വാഴ്ച കറുത്ത വടശ്ശേരിക്കടവ് പാലം വരെയുള്ള ഭാഗത്ത് പുഴയിൽ മുങ്ങിത്തപ്പി. 

മൂന്നാംപക്കമായ ബുധനാഴ്ചയും അന്വേഷണം തുടരുമെന്ന് പുറമറ്റം പഞ്ചായത്ത് പ്രസിഡന്റ് വിനീത് കുമാർ അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ