തിരുവല്ല നഗരസഭാ പരിധിയിൽ ഉൾപ്പെട്ട ബേക്കറികളിലും ഭക്ഷണശാലകളിലും ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ആഹാരസാധനങ്ങൾ പിടിച്ചെടുത്തു. തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി കാന്റീൻ, എലൈറ്റ് ഹോട്ടൽ എന്നിവയ്ക്കെതിരേ പിഴ ചുമത്തി. ക്ലീൻ സിറ്റി മാനേജർ ബി.പി.ബിജു പരിശോധനയ്ക്ക് നേതൃത്വം നൽകി. ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പി.ജി.ഉമേഷിത, എസ്.വി.രേഖ, മുഹമ്മദ് നിയാസ് എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
തിരുവല്ലയിൽ ആശുപത്രി കാന്റീനിൽ പഴകിയ ആഹാരം പിടികൂടി
0