കോട്ടാങ്ങൽ ഗ്രാമപ്പഞ്ചായത്ത് കൃഷിഭവൻ, കാർഷികവികസനസമിതി എന്നിവ ചേർന്ന് ഒാഗസ്ത് 17 -ന് കർഷകദിനാചരണവും മികച്ച കർഷകരെ ആദരിക്കലും സംഘടിപ്പിക്കും. കർഷക അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. മുതിർന്ന കർഷകന് പുറമെ സംയോജിത, യുവ, വിദ്യാർഥി, ജൈവ, പട്ടിക ജാതി/വർഗ, വനിത, തേനീച്ച, ക്ഷീരമേഖലകളിലെ കൃഷിക്കാരെയും കർഷകതൊഴിലാളികളെയും തിരഞ്ഞെടുക്കും. കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ അവാർഡ് ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾ വിശദമായി എഴുതി കൃഷിഭവനിൽ നൽകണം. അവസാന തീയതി ജൂലായ് 31.
കർഷക അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു
0