തിരുവല്ലയിൽ മൊബൈൽ ടവറിന് തീപിടിച്ചു

 തിരുവല്ല ടി.കെ.റോഡിൽ കറ്റോട് കവലയ്ക്ക് സമീപം മൊബൈൽ ടവറിന് തീപിടിച്ചു. ബി.എസ്.എൻ.എല്ലിന്റെ ഉടമസ്ഥതയിലുള്ള ടവറിനാണ് തീപിടിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.45-നാണ് സംഭവം. അഗ്നിരക്ഷാസേന എത്തി തീയണച്ചു. 

ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. പോലീസ് എത്തി ഗതാഗതം നിയന്ത്രിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. കെട്ടിടത്തിന്റെ മുകളിൽ സ്ഥാപിച്ചിരുന്ന ടവറിനുള്ളിൽനിന്ന്‌ പുക ഉയരുന്നതുകണ്ട നാട്ടുകാർ തത്സമയം ഇടപെട്ടതിനാൽ വലിയ അപകടം ഒഴിവായി. 

ജനറേറ്റർ തകരാർ മൂലം ഇതിനുള്ളിൽ നിന്നാകാം തീപടർന്നതെന്നാണ് പ്രാഥമിക നിഗമനമെന്ന് അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥർ പറഞ്ഞു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ