റാന്നി വെച്ചൂച്ചിറ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ലാബ് ടെക്നീഷ്യന്റെ ഒഴിവുണ്ട്. അംഗീകൃത സർവകലാശാലകളിൽനിന്ന് മെഡിക്കൽ ലാബ് ടെക്‌നീഷ്യൻ കോഴ്‌സിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമയാണ് യോഗ്യത. താത്‌പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി എട്ടിന് രാവിലെ 11-ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.