കോട്ടാങ്ങൽ പഞ്ചായത്തിൽ വീണ്ടും കുറുനരി രണ്ടുപേരെ കടിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ചിന് കടിയേറ്റ കുമ്പിളുവേലിൽ സച്ചിനെ (25) റാന്നി താലൂക്കാശുപത്രിയിലും എട്ടുമണിയോടെ കടിയേറ്റ കുളത്തൂർ മേപ്രത്ത് പുളിച്ചിമാവിൽ പി.സി.ചാക്കോ (68) മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. ചാക്കോയെ പിന്നീട് കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ചാക്കോ വീടിന്റെ വരാന്തയിൽ ഇരിക്കുമ്പോൾ പാഞ്ഞെത്തി കടിക്കുകയായിരുന്നു. ചില വീടുകളിലെ നായ്‌ക്കൾക്കും കുറുനരിയുടെ കടിയേറ്റിട്ടുണ്ട്. പിന്നീട് കടിച്ച കുറുനരിയെ ചത്ത നിലയിൽ കണ്ടെത്തി. മേയ് മാസം മുതൽ ഇരുപതോളം പേർക്ക് കോട്ടാങ്ങൽ പഞ്ചായത്തിൽ മാത്രം കുറുനരിയുടെ കടിയേറ്റിട്ടുണ്ട്.