മല്ലപ്പള്ളി പഞ്ചായത്തിലെ വാർഷിക പദ്ധതിയിൽ കുടുംബ / വ്യക്തിഗത ആനുകൂല്യത്തിനുള്ള അപേക്ഷാ ഫോം പഞ്ചായത്ത് ഓഫിസ്, പഞ്ചായത്തംഗങ്ങൾ , അങ്കണവാടി എന്നിവിടങ്ങളിൽ ലഭിക്കും. ആധാർ, റേഷൻ കാർഡ്, ഹരിതകർമസേന യൂസർ ഫീയുടെ രസീത് എന്നിവയുടെ പകർപ്പ് സഹിതം 13 വരെ അപേക്ഷ നൽകാമെന്ന് സെക്രട്ടറി അറിയിച്ചു.