കോന്നി കിഴക്കുപുറം എസ്എൻഡിപി യോഗം കോളജിൽ മലയാളം വിഭാഗത്തിൽ താൽക്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം 25ന് 11ന്. 9447802487.
കടമ്പനാട് തുവയൂർ ഗവ എൽപി സ്കൂളിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്ക് 26ന് 11ന് അഭിമുഖം നടക്കും. ടിടിസി, കെ.ടെക് യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി എത്തണം. പിഎസ്‌സി റാങ്ക് പട്ടികയിലുള്ള കടമ്പനാട് പഞ്ചായത്തിലുള്ളവർക്ക് മുൻഗണന.
ആറന്മുള ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഹിന്ദി അധ്യാപക ഒഴിവുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി 26ന് 10ന് ഓഫിസിൽ എത്തണമെന്ന് പ്രഥമാധ്യാപിക അറിയിച്ചു.
കോന്നി ഗവ. എച്ച്എസ്എസിൽ ഹയർസെക്കൻഡറി വിഭാഗം ഇംഗ്ലിഷ് വിഷയത്തിൽ എച്ച്എസ്എസ്ടി (സീനിയർ) ഒഴിവുണ്ട്. അഭിമുഖം 25ന് 10ന്.
അടൂർ വടക്കടത്തുകാവ് ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ ഇംഗ്ലിഷ് അധ്യാപക തസ്തികയിലേക്കുള്ള കൂടിക്കാഴ്ച 26ന് 11ന് നടക്കും. അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ ഹാജരാകണം. 04734–226560.