മല്ലപ്പള്ളി താലൂക്കിൽ 197 കുടുംബങ്ങൾക്ക് മുൻഗണന കാർഡുകൾ അനുവദിച്ചതായി താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. 28-ന് മുൻപായി കാർഡിലെ എല്ലാ അംഗങ്ങളുടെയും ഇ.കെ.വൈ.സി. അപ്ഡേഷൻ പൂർത്തിയാക്കണം. മസ്റ്ററിങ്ങ് ചെയ്യാൻ സാധിക്കാത്തവർ ആധാർ, റേഷൻ കാർഡുകൾ സഹിതം താലൂക്ക് സപ്ലൈ ഓഫീസിൽ നേരിട്ട് എത്തണം.