10 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ചെങ്ങരൂർ സ്വദേശി അറുപതുകാരന് 25 വർഷം കഠിനതടവും 3 ലക്ഷം രൂപ പിഴയും വിധിച്ച് പത്തനംതിട്ട അതിവേഗകോടതി. ജഡ്ജി ഡോണി തോമസ് വർഗീസിന്റെതാണ് വിധി. കല്ലൂപ്പാറ ചെങ്ങരൂർ കടുവാക്കുഴി ചൂരംകുറ്റിക്കൽ വീട്ടിൽ ഭുവനേശ്വരൻ പിള്ള (മണി–60) ആണ് ശിക്ഷിക്കപ്പെട്ടത്.
കീഴ്‌വായ്‌പൂര് പൊലീസ് 2023 ൽ റജിസ്റ്റർ ചെയ്ത കേസിലാണ് വിധി. പ്രതിയുടെ വീട്ടിൽ വച്ചായിരുന്നു പീഡനം. ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥനാണ് കേസ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം ഹാജരാക്കിയത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ റോഷൻ തോമസ് ഹാജരായി. എഎസ്ഐ ഹസീന പ്രോസിക്യൂഷൻ നടപടികളിൽ സഹായിയായി.