കല്ലൂപ്പാറ ഭഗവതീക്ഷേത്രത്തിലെ കുംഭഭരണി ഉത്സവം ഇന്ന് (ഞായറാഴ്ച) തുടങ്ങും. വൈകീട്ട് മൂന്നിന് കലാമണ്ഡലം നന്ദകുമാർ ഓട്ടൻതുള്ളൽ നടത്തും. ആറിന് കുളത്തൂർ ശ്രീദേവി സംഘം വേലകളി അവതരിപ്പിക്കും. രാത്രി 10.30-ന് പടയണിക്കോലങ്ങളെ എതിരേൽക്കും.
തിങ്കളാഴ്ച വൈകീട്ട് മൂന്നിന് ഓട്ടൻതുള്ളൽ, വൈകീട്ട് ആറിന് വേലകളി, രാത്രി 10.30-ന് പടയണി.
ചൊവ്വാഴ്ച രാവിലെ 8.30-ന് ഭഗവതിയെ വടക്കേ നടയിൽ എഴുന്നള്ളിച്ചിരുത്തും, മൂന്നിന് ഓട്ടൻതുള്ളൽ, വൈകീട്ട് അഞ്ചിന് മന്ദിരംകാലായിൽനിന്നുള്ള കെട്ടുകാഴ്ചകൾക്ക് വരവേൽപ്, രാത്രി ഏഴിന് പെരുമ്പളം പെരുമയുടെ നാടൻപാട്ടും ആവിഷ്കാരവും നടക്കും.