അയിരൂർ, കൊറ്റനാട് പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്ലാങ്കമൺ - പൂവൻമല റോഡിൽ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാൽ ഇന്നു മുതൽ 14 ദിവസത്തേക്ക് വാഹനഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
റാന്നി ഇട്ടിയപ്പാറ - ഒഴുവൻപാറ - വടശേരിക്കര റോഡിൽ ഇട്ടിയപ്പാറ-ഒഴുവൻപാറ വരെ കലുങ്ക് പുനർനിർമാണം നടക്കുന്നതിനാൽ നാളെ മുതൽ മൂന്ന് ദിവസത്തേക്ക് രാത്രി 9 മുതൽ ഗതാഗത നിയന്ത്രണമുണ്ടാകും.