ആനിക്കാട് സെയ്‌ന്റ്‌ മേരീസിൽ ഒരുമിച്ച് എസ്.എസ്.എൽ.സി. പരീക്ഷ എഴുതാൻ മൂന്ന് സഹോദരങ്ങൾ

 ആനിക്കാട് സെയ്ന്റ് മേരീസ് ഹൈസ്കൂളിൽ പത്താം ക്ലാസ് പരീക്ഷയെഴുതാൻ മൂന്ന് സഹോദരങ്ങൾ. നല്ലടത്തു കുന്നേൽ ടോമിയുടെയും ജോജിയുടെയും മക്കളായ എബിൻ ടോമി, ഫ്രാൻസിസ് ടോമി, ആഷ്‌ലി ടോമി എന്നിവരാണ് ഒന്നിച്ച് എസ്.എസ്.എൽ.സി. പരീക്ഷക്ക് ഒരുങ്ങുന്നത്. മാർച്ച് മൂന്നിനാണ് പരീക്ഷ ആരംഭിക്കുന്നത്.

എബിൻ ടോമി ഈ വർഷത്തെ സ്കൂൾ ലീഡറാണ്. ഇവരുടെ സഹോദരങ്ങളായ ആൽബിൻ ഈ സ്കൂളിൽ ഏഴാംക്ലാസ് വിദ്യാർഥിയും ആബേൽ എൽ.പി.സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയുമാണ്. കായികരംഗത്തും പ്രതിഭകളായ ഇവർ ആനിക്കാട് സെയ്ന്റ് മേരീസ് ഹൈസ്കൂളിന്റെ അഭിമാനമാണെന്ന് അധ്യാപകർ പറയുന്നു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ