പ്രവാസിയുടെ പറമ്പിലെ തേക്കുമരങ്ങളും റബര്‍ മരങ്ങളും മോഷ്ടിച്ചുകടത്തിയ പ്രതി കോട്ടാങ്ങല്‍ സ്വദേശി പിടിയില്‍


പ്രവാസിയുടെ പറമ്പില്‍ നിന്നും നാലു തേക്കുമരങ്ങളും റബര്‍ മരങ്ങളും വെട്ടിക്കൊണ്ടു പോയ കേസില്‍ പ്രതി അറസ്റ്റിൽ . കോട്ടാങ്ങല്‍ ചുങ്കപ്പാറ മണ്ണില്‍ പുത്തന്‍ വീട്ടില്‍ റോബിന്‍ പി കോശി ( 43) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കോട്ടയം സ്വദേശി എബി ജോസഫിന്റെ കോട്ടാങ്ങല്‍ ഉള്ള പറമ്പില്‍ നിന്നാണ് പ്രതി മരങ്ങള്‍ മുറിച്ചുകടത്തിയത്. എബിയും കുടുംബവും കാനഡയിലാണ്.

പറമ്പിന്റെ കാര്യങ്ങള്‍ നോക്കുന്നതിന് ബന്ധുവായ ജിബി ജോണിന് പവര്‍ ഓഫ് അറ്റോണി കൊടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20 നും 2025 ജനുവരി രണ്ടിനുമിടയിലാണ് തടികള്‍ മുറിച്ചു കടത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ