മല്ലപ്പള്ളി പി ഡബ്ലിയു ഡി റസ്റ്റ് ഹൗസിനു സമീപം വീണ്ടും അപകടം. റസ്റ്റ് ഹൗസിനു സമീപം ഉള്ള കൊടുംവളവിൽ ബാരിക്കേട് തകർത്ത് സമീപം ഉള്ള തൊട്ടിലേക്ക് മറിയുകയായിരുന്നു ലോറി. ഇന്ന് രാവിലെ 9.45 ന് ആണ് അപകടം നടന്നത്.
ഡ്രൈവർക്കും മല്ലപ്പള്ളി ഐ എൻ റ്റി യൂ സി യൂണീയനിലെ തോഴീലാളികൾക്കും അപകടത്തിൽ പരുക്ക് പറ്റിയിട്ടുണ്ട്. ഡ്രൈവർ ആലപ്പുഴ പടിഞ്ഞാറേ മഠത്തിൽ സുഭാഷ് കുമാർ (47), മല്ലപ്പള്ളി ടൗണിലെ ചുമട്ട് തൊഴിലാളികളായ മല്ലപ്പള്ളി ആശുപത്രിപ്പടിക്ക് സമീപം ആറാട്ട്പുരയിൽ കൊച്ചുമോൻ കുരുവിള (49), ആനിക്കാട് ചില്ലയിൽ അനൂപ് പി.ശശി (32) എന്നിവർക്കാണ് പരുക്ക് പറ്റിയത്. ഇവരെ മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവിടം സ്ഥിരം അപകട മേഖലയാണ്. ഈ മാസം തന്നെ ഇവിടെ നടന്ന അപകടത്തിൽ അധ്യാപകൻ മരിച്ചിരുന്നു.