മല്ലപ്പള്ളിയിൽ 3 പേർക്ക് തെരുവ് നായുടെ കടിയേറ്റു

മല്ലപ്പള്ളിയിൽ തെരുവുനായയുടെ കടിയേറ്റ് 3 പേർക്ക് പരുക്ക്. മല്ലപ്പള്ളി വെളിക്കല്ലുങ്കൽ വി.വി. രവി(64), ആനിക്കാട് നെടുമ്പാറപുതുപ്പറമ്പിൽ പി.കെ. ശശി62), മല്ലപ്പള്ളി മാവിള മറിയാമ്മ വർഗീസ് (69) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരിൽ വി.വി. രവി, പി.കെ. ശശി എന്നിവർക്ക് കാര്യമായ പരുക്കേറ്റു. ഇന്നലെ ഉച്ചയ്ക്കായിരുന്നു ആക്രമണം. 

രവിയുടെ വലതു കയ്യിലും വലത്തേ ഇടുപ്പിനും കടിയേറ്റു. ശശിയുടെ വലതു കാലിലാണ് പരുക്ക്. മറിയാമ്മയുടെ വലതു കാലിന് മുറിവേറ്റു. കീഴ്വായ്പൂര് കുളമാവുങ്കൽ രാഹുലിനെയും (27) ആക്രമിച്ചുവെങ്കിലും മുറിവേല്ക്കാതെ രക്ഷപെട്ടു. 

വില്ലേജ് ഓഫിസിന് സമീപം ടയർ കട നടത്തുന്ന രവി വാഹനത്തിൽ വായു നിറയ്ക്കുമ്പോഴാണ് കടിച്ച് പരുക്കേൽപിച്ചത്. വില്ലേജ് ഓഫിസിന് സമീപത്തു വച്ചാണ് മറിയാമ്മയ്ക്കും കടിയേൽക്കുന്നത്. ശശിയെ സെൻട്രൽ ജംക്ഷനിൽ ആണ് തെരുവുനായ ആക്രമിച്ചത്. കോട്ടയം റോഡിലെ പെട്രോൾ പമ്പിന് സമീപത്തുകൂടി നടന്നുപോകുമ്പോഴാണ് രാഹുലിനെ കടിച്ചത്. വസ്ത്രത്തിൽ കടിച്ചുവലിച്ചു. 

നാലുപേരും താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പലർക്കു നേരെയും ആക്രമണ സ്വഭാവം കാട്ടിയതിനാൽ തെരുവുനായയ്ക്ക് പേവിഷബാധ ഉണ്ടോയെന്ന സംശയവും നിലനിൽക്കുന്നു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ