തിരുവല്ല ബൈപാസിൽ വീണ്ടും അപകടം. ചുമത്ര മംഗല്യയിൽ രാധാകൃഷ്ണപിള്ള (65) ഭാര്യ പ്രസന്നകുമാരി (58) എന്നിവർക്കാണ് പരുക്കേറ്റത്. തമിഴ്നാട്ടിൽ നിന്നു വന്ന ലോറി നിയന്ത്രണം വിട്ട് എതിരെ വന്ന കാറിലിടിച്ചാണ് അപകടം. ഇന്നലെ രാവിലെ 7.45 നായിരുന്നു സംഭവം.
ബൈപാസിൽ റയിൽവേ സ്റ്റേഷൻ റോഡിനും മല്ലപ്പള്ളി റോഡിനും ഇടയിലുള്ള വളവിലാണ് അപകടം നടന്നത്. കാർ ചെങ്ങന്നൂർ ഭാഗത്തേക്കു പോകുകയായിരുന്നു. എതിരെ വന്ന ലോറി റോഡിന്റെ വലതുവശത്തേക്കു കയറി കാറിൽ ചെന്നിടിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.
ഇരുവരും ബിലിവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് കേസെടുത്തു.