കുന്നന്താനം ഗവ. ഡിവി എൽപി സ്കൂളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 30-ന് 11-ന് നടക്കും. ഫോൺ: 9497814829.
ഇളമണ്ണൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ വൊക്കേഷണൽ വിഭാഗത്തിൽ സിവിൽ കൺസ്ട്രക്ഷൻ ആന്റ് മെയിന്റനൻസ്, ഓഫീസ് സെക്രട്ടറിഷിപ്പ്, മെയിന്റനൻസ് ആൻഡ് റിപ്പയറിങ് ഡൊമസ്റ്റിക് അപ്ലൈയിൻസ്, നോൺ വൊക്കേഷണൽ വിഭാഗത്തിൽ ഇംഗ്ലീഷ്, മാത്തമറ്റിക്‌സ്, ജനറൽ ഫൗണ്ടേഷൻ കോഴ്‌സ് എന്നിവയിലും ക്ലാർക്ക്, ഓഫീസ് അറ്റന്റഡ് എന്നിവയിലും ഒഴിവുണ്ട്. അഭിമുഖം 31-ന് 10-ന് സ്‌കൂളിൽ നടക്കും.
പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ യുപി വിഭാഗത്തിൽ ഹിന്ദി ജൂനിയർ ലാംഗ്വേജ് തസ്തികയിലേക്ക് താത്കാലിക അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 31-ന് രാവിലെ 11-ന്.
അടൂർ ഗവ. എൽപി സ്കൂളിൽ അറബിക് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 30-ന് രാവിലെ 11-ന്.