ആനിക്കാട് ഗ്രാമപഞ്ചായത്ത് അതി ദാരിദ്ര്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. ആനിക്കാട് ഗ്രാമപഞ്ചായത്ത് അതിദാരിദ്ര്യ മുക്ത പഞ്ചായത്തായി മാറ്റുന്നതിന്റെ ഭാഗമായി വാർഡ് തലത്തിൽ രൂപീകരിച്ച സമിതികളുടെ ശുപാർശയിലും വാർഡ് തലത്തിലുള്ള ഗ്രാമസഭകളിൽ അംഗീകരിക്കുകയും ചെയ്ത അതിദാരിദ്രർക്കുള്ള മൈക്രോ പ്ലാനുകൾ തയ്യാറാക്കി അവർക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തു.
ആനിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സൂസൻ ഡാനിയേലിൻ്റെ അധ്യക്ഷതയിൽ ബഹു. എംഎൽഎ ശ്രീ മാത്യു ടി തോമസ് ഉദ്ഘാടനം നിർവഹിക്കുകയും അധിദാരിദ്ര്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുകയും ചെയ്തു. വൈസ് പ്രസിഡൻറ് ശ്രീ ലിയാക്കത്ത് അലിക്കുഞ്ഞ് മെമ്പർമാരായ തോമസ് മാത്യു ,ഡെയ്സി വർഗീസ്, വിജയലക്ഷ്മി, മാത്യൂസ് കല്ലുപുര, മോളിക്കുട്ടി സിബി, ദേവദാസ് മണ്ണൂരാൻ ,സുജ ഗിരീഷ്, പ്രേംസി സി സി, ശാലിനി സി.എസ് സെക്രട്ടറി ബിന്നി ജോർജ് അസിസ്റ്റൻറ് സെക്രട്ടറി ബിജു എ എസ് കുടുംബശ്രീ ചെയർപേഴ്സൺ ബിന്ദു പി കെ എന്നിവർ പ്രസംഗിച്ചു.